ചേലക്കര: വാഴക്കോട്- പ്ലാഴി റോഡ് പുനരുദ്ധാരണ പ്രവൃത്തിയിലെ അശാസ്ത്രീയതയ്ക്കും ക്രമക്കേടിനും എതിരെ യു.ഡി.എഫ് ചേലക്കര നിയോജ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവൃത്തി തടയലും മന്ത്രി രാധാകൃഷ്ണന്റെ ഓഫീസിലേക്ക് മാർച്ചും നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാനും മുൻ എം.എൽ.എയുമായ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എം. അമീർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഇ. വേണുഗോപാലമേനോൻ, നേതാക്കളായ കുഞ്ഞിക്കോയ തങ്ങൾ, ടി.എം. കൃഷ്ണൻ, എൻ.എസ്. വർഗീസ്, ടി.എ. രാധാകൃഷ്ണൻ, നാരായണൻകുട്ടി, ജോണി മണിച്ചിറ, ജോൺ ആടുപാറ, അബ്ദുൽ സലാം, ടി. ഗോപാലകൃഷ്ണൻ, എം.ഐ. ഷാനവാസ്, വിനോദ് പന്തലാടി, പി.എം. റഷീദ് മാസ്റ്റർ, കെ.സി. ജോസ്, ടി. നിർമ്മല, ഗീത ഉണ്ണിക്കൃഷ്ണൻ, വി.കെ. നിർമ്മല, സതീഷ് മുല്ലക്കൽ, എ.കെ. അഷറഫ്, കേശവൻകുട്ടി, പി.എം. അനീഷ്, എം. അയ്യാവു, കെ. പ്രേമൻ, വി.എസ്. കാസിം ഹാജി എന്നിവർ പങ്കെടുത്തു.