 
പുതുക്കാട്: പുതുക്കാട് പഞ്ചായത്ത് നീരുറവ് മാതൃകാ നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ചെങ്ങാലൂർ എരപ്പൻതോട് മുതൽ തൊമ്മാനക്കുളം വരെ നീരറിവ് നീർത്തടയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണൻ, അനൂപ് മാത്യു, രശ്മി ശ്രീഷോബ്, ഹിമ ദാസൻ, ഫിലോമിന ഫ്രാൻസീസ്, തൊഴിലുറപ്പ് അസി. എൻജിനിയർ രജേശ്വരി, പഞ്ചായത്ത് അസി.സെക്രട്ടറി, എം.പി. ചിത്ര, കൃഷി ഓഫീസർ കെ. അമൃത എന്നിവർ സംസാരിച്ചു.