കൊടകര: ലോക ശൗചാലയ ദിന ആഘോഷവുമായി ബന്ധപ്പെട്ട് ശുചിത്വ, മാലിന്യ സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൊടകര പഞ്ചായത്തിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോയ് നെല്ലിശ്ശേരി, വാർഡ് അംഗങ്ങളായ പ്രനില ഗിരീശൻ, എം.എം. ഗോപാലൻ, ഷിനി ജെയ്‌സൺ, ലതാ ഷാജി, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഉഷ എന്നിവർ സംസാരിച്ചു.