ksspu

തൃപ്രയാർ: കെ.എസ്.എസ്.പി.യു തളിക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ഇടക്കാല കൗൺസിൽ യോഗം സംസ്ഥാന കമ്മറ്റി അംഗം എ.പി. ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. എം.വി. മധു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ. ധർമ്മപാലൻ, വൈസ് പ്രസിഡന്റ് വി.വി. ചിദംബരൻ, ബ്ലോക്ക് സെക്രട്ടറി ബി.എൻ. ജയാനന്ദൻ, ടി.കെ. ഹരിദാസ്, കെ.എൻ. വിമല, എൻ.കെ. കൗസല്യ എന്നിവർ സംസാരിച്ചു.