ekadasi

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ദേവസ്വം നടത്തുന്ന സുവർണ്ണ മുദ്രയ്ക്കുള്ള സംസ്ഥാന തല അക്ഷരശ്ലോക മത്സരം ഡിസംബർ മൂന്നിന് ഉച്ചതിരിഞ്ഞ് 2 ന് ദേവസ്വം കുറൂരമ്മ ഹാളിൽ നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സുവർണ്ണ മുദ്ര നൽകും. പതിനെട്ട് വയസ് പൂർത്തിയായവർക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് അന്നേ ദിവസം ദേവസ്വം ഓഫീസിൽ നേരിട്ടെത്തി ഉച്ചയ്ക്ക് ഒരു മണി മുതൽ പേര് രജിസ്റ്റർ ചെയ്യാം.