ചാലക്കുടി: നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും ഫയലുകൾ തീർപ്പാക്കുന്നതിലെ മെല്ലെപ്പോക്കിനും പരിഹാരം കാണാൻ ഭരണപക്ഷം ശ്രമിക്കുമ്പോൾ അഴിമതിക്കാരെ സംരക്ഷിക്കാനും പണിയെടുക്കാത്ത ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പോട്ടയിലെ വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര പ്രസ്താവനയിൽ ആരോപിച്ചു. ആരോഗ്യവകുപ്പിൽ അഴിമതി നടന്നുവെന്ന് ചെയർമാൻ തന്നെ ചൂണ്ടിക്കാട്ടി, അഴിമതിക്കാട്ടിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്ത് വിഷയം അജണ്ടയിൽപ്പെടുത്തി കൗൺസിലിൽ അവതരിപ്പിച്ചു. എന്നാൽ ചർച്ച ചെയ്യാൻ കൂട്ടാക്കാതെ കൗൺസിൽ ബഹിഷ്‌കരിച്ച് പുകമറ സൃഷ്ടിക്കലായിരുന്നു പ്രതിപക്ഷം ചെയ്തത്. ഇതു അഴിമതിക്കാരെ സംരക്ഷിക്കുന്ന തന്ത്രമായിരുന്നുവെന്നും വത്സൻ ചമ്പക്കര പറഞ്ഞു.