temple

മോതിരക്കണ്ണി മണ്ണുംപുറം മഹാദേവ ക്ഷേത്രത്തിലെ ആയിരം ഭവനങ്ങളിൽ പച്ചക്കറിക്കൃഷി ഒരുക്കുന്ന രൗദ്രശാകം ചടങ്ങ് ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: പുനഃപ്രതിഷ്ഠയുടെ മുന്നോടിയായി മോതിരക്കണ്ണി മണ്ണുംപുറം മഹാദേവ ക്ഷേത്രത്തിൽ നടന്ന രൗദ്രശാകം ഭക്തിസാന്ദ്രമായി. 2023ൽ നടക്കുന്ന പ്രതിഷ്ഠാചടങ്ങുകളിലെ അന്നദാനത്തിന് പച്ചക്കറി ഇനങ്ങൾ ശേഖരിക്കലാണ് രൗദ്രശാകം. ആയിരം കുടുംബങ്ങളിലേക്ക് വിത്തുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ബി. അജോഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജൈവക്കൃഷിയെക്കുറിച്ച് സി.ജെ. സതീഷ് ക്ലാസ് നയിച്ചു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കെ.ആർ. മനോജ്, പത്മനാഭൻ കൈനിക്കര, പി.വി. സുരേഷ്, പി.പി. സദാനന്ദൻ, പി.എൻ. ബീന എന്നിവർ പ്രസംഗിച്ചു.