ഒല്ലൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് ഭരണസമിതിയെ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാർ എം.ശബരീദാസൻ പിരിച്ചുവിട്ടു. ചട്ടം പാലിക്കാതെയുള്ള പ്രവർത്തനങ്ങളാണ് പിരിച്ചുവിടലിന് വഴിയൊരുക്കിയത്. കുറികളിലും മറ്റും സഹകരണ നിയമത്തിന് വിരുദ്ധമായ പ്രവർത്തനമാണ് ഭരണസമിതി നടത്തിയതെന്നാണ് വിലയിരുത്തൽ. പിരിച്ചുവിട്ട ഭരണ സമിതിക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുമെന്നും ബാങ്കിന് നഷ്ടം വന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാാക്കുമെന്നും അധികൃതർ പറഞ്ഞു. ക്ലാസ് വൺ ബാങ്ക് കൂടിയായ സ്ഥാപനത്തിന് ആവശ്യമായ പണം കൈവശമുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും രജിസ്ട്രാർ അറിയിച്ചു. സഹകരണ സംഘം സീനിയർ ഇൻസ്‌പെക്ടർ പി.ബി പവിത്രൻ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തു.