
തൃശൂർ: ഫിലാറ്റലിക് ക്ലബ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ 'പി.സി.ടി തൃശൂർ പെക്‌സ് 8' എന്ന പേരിൽ സ്റ്റാമ്പ് -കൊയിൻ കറൻസി പ്രദർശനം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി പാറമേക്കാവ് അഗ്രശാല ഹാളിൽ നടക്കും. ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പ്, സ്വർണത്തിൽ നിർമ്മിച്ച ആദ്യത്തെ കറൻസി, ചെറിയ സ്വർണനാണയം തുടങ്ങി പതിനായിരത്തിലധികം സ്റ്റാമ്പുകളും നാണയങ്ങളും പ്രദർശനത്തിനുണ്ടാകും. ഡിസംബർ രണ്ടിന് രാവിലെ 9.30ന് മേയർ എം.കെ വർഗീസ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ആദ്യമായി പ്ലൈവുഡിൽ നിർമിച്ച പ്രത്യേക പോസ്റ്റ് കാർഡ് പുറനാട്ടുകര ശ്രീരാമ കൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദ പുറത്തിറക്കും. തൃശൂർ മുൻ മേയർ രാജൻ എ.പല്ലൻ, പി.സി.ഐ അംഗം മോഹനചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യം.