1

തൃശൂർ: വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഗ്ലോറിയ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 2, 3, 4 തീയതികളിൽ വൈകിട്ട് 5.30 മുതൽ ശക്തൻ ബസ് സ്റ്റാൻഡിനു സമീപമുള്ള ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഗായകരായ കെ.ജി. മാർക്കോസ്, പീറ്റർ ചേരാനെല്ലൂർ, ബിനോയ് ചാക്കോ, കുട്ടിയച്ചൻ, സാംസൺ കോട്ടൂർ, ഇമ്മാനുവൽ ഹെൻട്രി, പി.ഡി. പൗലോസ്, ദലീമ, മിൻമിനി, അഭിനി, ലിഷ കാതേട്ട്, മിഥില മൈക്കിൾ എന്നിവർ ഗാനങ്ങളാലപിക്കും. പ്രവേശനം സൗജന്യമാണ്. തൃശൂർ മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എംപി, സംഗീത സംവിധായകൻ മോഹൻ സിത്താര എന്നിവർ മുഖ്യാതിഥികളാകും. വാർത്താസമ്മേളനത്തിൽ ടോണി ഡി. ചൊവ്വൂക്കാരൻ, ബെൻ റോജൻ, എ.സി. ജോസ്, സി.വി. ലാസർ, തൃശൂർ പോളി എന്നിവർ പങ്കെടുത്തു.