തൃശൂർ: തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ച് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ആവിഷ്‌കാറിന്റെ 15-ാം ഫോട്ടോഗ്രഫി പ്രദർശനം നാളെ ആരംഭിക്കും. ഡിസംബർ ഏഴ് വരെ നീളുന്ന പ്രദർശനം കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിലാണ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 11ന് അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ആവിഷ്‌കാർ കൂട്ടായ്മയിലെ രാജൻ കുറ്റൂർ, അരവിന്ദൻ മണലി, മുഹമ്മദ് സഫി, രാജേഷ് നാട്ടിക, പ്രദീപ് കുന്നമ്പത്ത് എന്നിവരുടെ അഞ്ച് ചിത്രങ്ങൾ വീതം 25 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ രാത്രി 7 മണി വരെയായിരിക്കും പ്രദർശനം.