udgadanam

കെ.ജെ.യു ജില്ലാ പഠന ക്യാമ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: കേരള ജേണലിസ്റ്റ് യൂണിയൻ ജില്ലാ പഠന ക്യാമ്പ് നടത്തി. ചിമ്മിനി ഡാം വന്യജീവി സങ്കേതത്തിൽ നടത്തിയ ക്യാമ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് അജീഷ് കർക്കിടകത്ത് അദ്ധ്യക്ഷനായി. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു മുഖ്യപ്രഭാഷണം നടത്തി. പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ നിർവഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവൻ, പഞ്ചായത്ത് അംഗം അഷറഫ് ചാലിയത്തൊടി, കെ.ജെ.യു ഭാരവാഹികളായ ഇ.പി. രാജീവ്, എൻ.പി. ഉദയകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമീണ വാർത്താ റിപ്പോർട്ടിംഗ് സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകനായ എൻ. പത്മനാഭൻ വിഷയാവതരണം നടത്തി. മൊബൈൽ ജേണലിസം എന്ന വിഷയത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകനും മൊബൈൽ ജേണലിസം പരിശീലകനുമായ ജോസ്‌മോൻ വർഗീസ് ക്ലാസ് നയിച്ചു. കുറ്റാന്വേഷണ കേസ് വാർത്താ റിപ്പോർട്ടിംഗ് എന്ന വിഷയത്തിൽ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് വി.കെ. രാജു ക്ലാസെടുത്തു. പ്രാദേശിക റിപ്പോർട്ടിംഗ് നിയമവശങ്ങൾ എന്ന വിഷയത്തിൽ അഡ്വ. ടി.ബി. പ്രസന്നൻ, വനം, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു എന്നിവർ സംസാരിച്ചു. ശേഷം കലാപരിപാടികൾ അരങ്ങേറി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്യാമ്പ് അംഗങ്ങൾ പഠന വനയാത്ര നടത്തി.