മലംഭൂതം കാമ്പയിന്റെ ഭാഗമായി നടന്ന സംവാദം നടി രചനാ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രവും സംയുക്തമായി നടത്തുന്ന പത്തു ദിവസത്തെ സഹവാസ ക്യാമ്പിന്റെ ഭാഗമായി 'മലംഭൂതം' എന്ന തെരുവുനാടകം അരങ്ങിലേക്ക്. ഈ കോളിഫോം ബാക്ടീരിയ ജലസ്രോതസുകളിലേക്ക് പടരുന്നത് തടയുന്നതിനായി സെപ്റ്റിക് ടാങ്ക് നിർമ്മിക്കേണ്ട ശാസ്ത്രീയ രീതിയെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കാനും അതുവഴി അസുഖങ്ങൾ പടരുന്നത് കുറയ്ക്കാനും നടത്തിയ ഫീക്കൽ സ്‌ള്ഡ്ജ് മാനേജ്‌മെന്റ് കാമ്പയിന്റെ ഭാഗമായായിരുന്നു നാടകം. വിദ്യാർത്ഥികളായ ഹരീഷ്, ദീപ, ആയിഷ, ഹനീന, വിഷ്ണു, അപർണ, അമൃത, ശരത്, രശ്മി, ശ്രുതി, നസ്വീഹ, ശ്രീക്കുട്ടൻ, അനശ്വര, ലക്ഷ്മി, അതുൽ, ശിൽപ്പ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്. അദ്ധ്യാപകരായ ടി.എം. അഷ്‌റഫ്, എം.കെ. അനസ്, മുഹമ്മദ് സ്വാലിഹ്, ശിശിർദാസ്, ദയ എന്നിവർ പരിപാടിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.