എളവള്ളി: പിണറായി ഭരണത്തിൽ വിലക്കയറ്റത്തിലും അക്രമത്തിലും അഴിമതിയിലും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനമായി കേരളം മാറിയെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റ് പറഞ്ഞു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിവസം എളവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിൻസന്റ്. ജാഥാ ക്യാപ്ടൻ എ.ടി. സ്റ്റീഫൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഭാരത് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ, ഡി.സി.സി സെക്രട്ടറിമാരായ വി. വേണുഗോപാൽ, പി.കെ. രാജൻ, എളവള്ളി മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി, പഞ്ചായത്ത് മെമ്പർമാരായ സുന്ദരൻ കരുമത്തിൽ, ലിസി വർഗീസ്, സീമ ഷാജു, എം.പി. ശരത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തൈക്കാട് മണ്ഡലത്തിലെ ചൊവ്വല്ലൂർപടിയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ച വാഹന പ്രചരണ ജാഥ ഇന്ന് കേച്ചേരി സെന്ററിൽ സമാപിക്കും.