 
തൃശൂർ : സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട് സർക്കാർ ജനങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ജില്ലാ യു.ഡി.എഫ് നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റെ അനധികൃത നിയമവിരുദ്ധ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡിസംബർ എട്ടിന് കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ, തോമസ് ഉണ്ണിയാടൻ, ജോസഫ് ചാലിശ്ശേരി, പി.എം അമീർ, സി.വി കുര്യാക്കോസ്, പി.എം ഏലിയാസ്, പി.ആർ.എൻ നമ്പീശൻ, എം.പി ജോബി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, കെ.സി കാർത്തികേയൻ, കെ.എൻ പുഷ്പാംഗദൻ, ജോസഫ് ടാജറ്റ്, എം.കെ അബ്ദുൾ സലാം, ഇ.പി കമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.