m
അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ചേർപ്പിൽ നടത്തിയ സെമിനാർ മന്ത്രി കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: കോർപറേറ്റ് മൂലധന ശക്തികളുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ഇന്ത്യൻ കാർഷിക മേഖല തകർന്നടിയുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ചേർപ്പ് ഏരിയയിൽ ഇന്ത്യയിലെ കാർഷിക പ്രതിസന്ധി പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി. ചന്ദ്രൻ അദ്ധ്യക്ഷനായി. എം.എം. മണി എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, സെബി ജോസഫ്, കെ.എസ്. മോഹൻദാസ്, കെ.കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.