അസുഖബാധിതനായി കിടക്കുന്ന ചെറുപ്പായിൽ ശിവപ്രകാശിന് എസ്.എൻ.ഡി.പി യോഗം നെല്ലിക്കാട് ശാഖയുടെ സഹായത്തോടെ വാട്ടർബെഡ് സെക്രട്ടറി അജിത്ത് എടത്തറ കൈമാറുന്നു.
തൃശൂർ: എസ്.എൻ.ഡി.പി യോഗം നെല്ലിക്കാട് ശാഖയുടെ വിശേഷാൽ പൊതുയോഗം യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.വി. വിജയൻ സംഘടനാ വിശദീകരണം നടത്തി. ക്യാപ്ടൻ സി.പി. പ്രസാദ് (പ്രസിഡന്റ്), മുൻ കോർപറേഷൻ കൗൺസിലർ ശാന്ത അപ്പു (വൈസ് പ്രസിഡന്റ്), അജിത്ത് എടത്തറ (സെക്രട്ടറി), സുഭാഷ് (യൂണിയൻ അംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അസുഖബാധിതനായി കിടക്കുന്ന ചെറുപ്പായിൽ ശിവപ്രകാശിന് ശാഖയുടെ സഹായത്തോടെ വാട്ടർബെഡ് സെക്രട്ടറി അജിത്ത് എടത്തറ കൈമാറി.