കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന പൗര വിചാരണ ജാഥയുടെ സമാപന സമ്മേളനത്തിൽ ടി. സിദ്ദിഖ് എം.എൽ.എ പ്രസംഗിക്കുന്നു.
കൊടുങ്ങല്ലൂർ: ഒരു ജനാധിപത്യ സർക്കാരിന് ഉണ്ടാകാൻ പാടില്ലാത്ത എല്ലാ ദുർഗുണങ്ങളും ഒത്ത് ചേർന്ന സർക്കാരാണ് പിണറായി വിജയന്റേതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന പൗര വിചാരണ ജാഥയുടെ സമാപന സമ്മേളനം പൊരി ബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്ടൻ പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. സി.സി. ബാബുരാജ്, വി.എം. മൊഹിയുദ്ദീൻ, പി.എച്ച്. മഹേഷ്, പി.എസ്. മുജീബ് റഹ്മാൻ, പ്രൊഫ. സിറാജ് എന്നിവർ സംസാരിച്ചു.