ch
സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് കൗൺസിൽ യോഗവും ശിൽപ്പശാലയും ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് കൗൺസിൽ യോഗവും ശിൽപ്പശാലയും ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മേഴ്‌സി പോൾ അദ്ധ്യക്ഷയായി. ശശിധരൻ മാസ്റ്റർ, രാമൻകുട്ടി മേനോൻ, ഔസേപ്പ് കോടന്നൂർ, കെ.എസ്. മോഹൻ, എം.ആർ. കാളിക്കുട്ടി, വിജയഗോപാലൻ, ഇ.പി. ദേവസി, ദിലീഷ്, പി.കെ. ഗോപാലകൃഷ്ണൻ, കെ.പി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

ചേർപ്പ് ആക്ട്‌സിന് ധനസഹായം നൽകി. ആക്ട്‌സ് ചേർപ്പ് യൂണിറ്റ് പ്രസിഡന്റ് ജോജു തുക ഏറ്റുവാങ്ങി. നവകേരള നിർമ്മിതിയും പെൻഷൻകാരും എന്ന വിഷയത്തിൽ കില പരിശീലകൻ വി. സുധാകരൻ, സംഘടനാ ചരിത്രം എന്ന വിഷയത്തിൽ കെ.എസ്. ജോർജ് എന്നിവർ ക്ലാസ് നയിച്ചു.