congress-jadha
നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമര പ്രചാരണ വാഹന ജാഥ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സമര പ്രഖ്യാപന വാഹന പ്രചാരണ ജാഥ ടി.എൻ. പ്രതാപൻ എം.പി ക്യാപ്ടൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ആർ. വിജയന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് ടി.എൻ. പ്രതാപൻ എം.പി കുറ്റപ്പെടുത്തി. തളിക്കുളം മണ്ഡലം പ്രസിഡന്റ് സി.വി. ഗിരി അദ്ധ്യക്ഷനായി. കെ. ദിലീപ് കുമാർ, അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, എൻ.എസ്. അയൂബ്, പി.ഐ. ഷൗക്കത്തലി, പി.എം. സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.