1
അകമല ശ്രീധര സ്വാമി.

വടക്കാഞ്ചേരി: കാഥികനും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന തൃശൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി സൗഹൃദം സെന്റർ ഏർപ്പെടുത്തിയ അയ്യപ്പശ്രേഷ്ഠ പ്രഥമ അവാർഡ് അകമല ശ്രീധര സ്വാമിക്ക് സമ്മാനിക്കും. 10, 001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബർ 4ന് വടക്കാഞ്ചേരി അമ്പിളി ഭവനത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.