 
തൃശൂർ : കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ മുത്തപ്പന്റെയും ദേവിയുടെയും പുന:പ്രതിഷ്ഠാ കർമ്മം നടത്തി. തന്ത്രി പറവൂർ രാകേഷ് തന്ത്രി പുന:പ്രതിഷ്ഠ നടത്തി. മേൽശാന്തി രമേശ് ശാന്തി ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പിള്ളി, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, ട്രഷറർ പ്രസാദ് പരാരത്ത്, ഭരണ സമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, ജയൻ കൂനമ്പാടൻ, ഉന്മേഷ് പാറയിൽ, കെ.ആർ.മോഹനൻ, അനൂപ് പി.ബി, സുനിൽ കുമാർ പയ്യപ്പാടൻ, കെ.പി.പ്രസന്നൻ, സന്തോഷ് കിളവൻ പറമ്പിൽ, കെ.കെ.പ്രകാശൻ, ടി.ആർ.രഞ്ചു, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ എന്നിവർ പങ്കെടുത്തു.