 
തൃശൂർ: ഇരുനൂറോളം കച്ചവടക്കാരും തൊഴിലാളികളും സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തുടങ്ങി വിവിധ സംഘടനകളിൽ നിന്നും രാജിവച്ച് ഭാരാതീയ വാണിജ്യ വ്യവസായ സമിതിയിൽ അംഗത്വം സ്വീകരിച്ചു. ശക്തൻ മാർക്കറ്റിനുള്ളിൽ സംഘടിപ്പിച്ച ചടങ്ങ് ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന അദ്ധ്യക്ഷൻ എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് കെ.എം. ശിവദാസ് അദ്ധ്യക്ഷനായി.
അംഗത്വം സ്വീകരിച്ചവർക്കുള്ള ഐ.ഡി കാർഡിന്റെയും യൂണിഫോമിന്റെയും വിതരണവും, ഇൻഡസ് ട്രിയൽ സെൽ സംസ്ഥാന സഹ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട പി.വി. സുബ്രഹ്മണ്യനെ ആദരിക്കലും ചടങ്ങിൽ നടന്നു. ബി.എം.എസ് നേതാവ് എ.സി. കൃഷ്ണൻ, സമിതി നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. ഉല്ലാസ് ബാബു, വി.ജെ. വിൽസൺ, കെ.എസ്. ഷൺമുഖൻ, ഇ.എം. ചന്ദ്രൻ, വിൻഷി അരുൺ കുമാർ, ഗിരിജൻ എം.കെ തുടങ്ങിയവർ സംസാരിച്ചു.