anusmaranamഎം.ഇ.എസ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എം.ഇ.എസ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന ജന. സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷൈൻ അദ്ധ്യക്ഷനായി. അഡ്വ. നവാസ് കാട്ടകത്ത്, എ.ടി. ഇബ്രാഹിംകുട്ടി, കെ.എം. മുഹമ്മദ്, എം.എ. സക്കീർ ഹുസൈൻ, ആസ്പിൻ അഷറഫ് തുടങ്ങിയവർ സംസാരിച്ചു.