ചേലക്കര: വട്ടുള്ളിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ചൊവ്വാഴാഴ്ച രാത്രിയിലാണ് കൃഷിയിടങ്ങളിൽ ആനയിറങ്ങിയത്. കുളമ്പ് ഭാഗത്ത് പുതുമന മാത്യൂസ്, തുടുമ്മേൽ റെജി, തോട്ടേക്കോട് കുളത്തിങ്കൽ പീടികയിൽ ഷംസുദ്ധീൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആനയിറങ്ങിയത്. മാത്യൂസിന്റെ നാലു മാസം പിന്നിട്ട വാഴകൾ പിഴുതെറിഞ്ഞു. റെജിയുടെ പറമ്പിൽ 125 ഓളം വാഴകളും കവുങ്ങുകളും 50 തൈ റബ്ബറുകളും വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ മാസങ്ങളിലും ഈ മേഖലയിൽ ആനയിറങ്ങി കൃഷി നാശം സംഭവിച്ചിരുന്നു. അടിക്കടി ആനയിറങ്ങുന്നതിനാൽ കർഷകർ ഭീതിയിലാണ്.