
ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയർത്തി മനുഷ്യശൃംഖല തീർത്തു.ഗ്രാമപഞ്ചായത്ത് അതിർത്തിയായ അഴൂർ ഗണപതിയാംകോവിൽ മുതൽ ചിലമ്പിൽ ജംഗ്ഷൻ വരെയാണ് മനുഷ്യശൃംഖല തീർത്തത്. ഇതിനോടനുബന്ധിച്ച് പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.വിജയകുമാരി,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക.എം.ജി, ഗ്രാമപഞ്ചായത്തംഗങ്ങളായ സജിത്ത്,കെ.എസ്.അനിൽകുമാർ നാഗർനട,നസിയസുധീർ,എൻ.ആർ.ജി.എസ് എ.ഇ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.അഴൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മനുഷ്യചങ്ങലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സത്യപ്രതിജ്ഞയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന,സിന്ധു,ഷീജ, ഷീബ രാജ്,മനോഹരൻ,ജയകുമാർ,എസ്.വി.അനിലാൽ,ലതിക മണിരാജൻ തുടങ്ങിയവർ സത്യവാചകം ചൊല്ലിക്കൊടുത്തു.