pakalveedu

ചിറയിൻകീഴ്:വയോജന സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പകൽവീട് ആരംഭിച്ചു.മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് എം.എൽ.എ വി.ശശി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.