ktda

കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ശ്രീകൃഷ്ണപുരം-കട്ടയ്ക്കോട് റോഡ് തകർന്നു.കാട്ടാക്കട ജംഗ്ഷൻ ഗതാഗതകുരുക്കിലാകുമ്പോൾ തിരുവനന്തപുരം ഭാഗത്ത് നിന്നും നെടുമങ്ങാട്- കോട്ടൂർ പ്രദേശങ്ങളലിലേക്ക് പോകുന്നവർ ഉപയോഗിക്കുന്ന റോഡാണിത്.റോഡ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെനാളായി.നൂറുകണക്കിന് പ്രദേശവാസികളുടെ പ്രധാന ആശ്രയമായ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും നിരവധി പരാതികൾ നൽകിയെങ്കിലും ഫലപ്രദമായില്ല.വിളപ്പിൽശാല,പേയാട് പ്രദേശങ്ങളിലുള്ളവർക്ക് കാട്ടാക്കട സിവിൽ സ്റ്റേഷനിലേക്ക് പോകേണ്ട ഏക റോഡും ഇതാണ്.പത്ത് മീറ്ററോളം വീതിയുള്ള റോഡ് പൂർണമായും ഏറ്റെടുത്ത് വീതികൂട്ടി ആധുനികരീതിയിൽ ടാർ ചെയ്യുമെന്ന് അധികൃതർ പറഞ്ഞിട്ട് ഏറെനാളായി.