നെടുമങ്ങാട്: കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം നെഹ്റു യുവകേന്ദ്രയും ചേലയിൽ വനിതാ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക പുനരർപ്പണ ദിനാചരണവും ഇന്ത്യൻ ആഭ്യന്തരവകുപ്പ് മന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ദേശീയ ഏകതാ ദിനാചരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.മൂഴിയിൽ മുഹമ്മദ് ഷിബു,വനിതാ സൊസൈറ്റി ഭാരവാഹികളായ രജനി സത്യൻ,മായാ സുനിൽ,കെ.വിജയകുമാരി,വിക്ടോറിയ ചേലയിൽ തുടങ്ങിയവർ പങ്കെടുത്തു.