p

കടയ്ക്കാവൂർ: ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടി പതിനഞ്ചുകാരൻ. ചിറയിൻകീഴ് മഞ്ചാടിമൂട്ടിൽ കോട്ടപ്പുറത്ത് വിശാഖം വീട്ടിൽ സതി-അനിൽകുമാർ ദമ്പതികളുടെ മകൻ അതുലാണ് (15) സുമനസുകളുടെ സഹായം തേടുന്നത്. അഞ്ചുവയസുള്ളപ്പോഴാണ് അതുലിന് ആദ്യമായി ബ്രെയിൻ ട്യൂമർ രോഗം തിരിച്ചറിയുന്നത്. അന്നുമുതൽ കുടുംബം വളരെ കഷ്ടപ്പെട്ടാണ് ചികിത്സാചെലവുകൾ കണ്ടെത്തിയത്. ചികിത്സയ്ക്കായി കിടപ്പാടം പണയം വച്ചത് ബാങ്ക് ജപ്തിയായി. ഇതോടെ വക്കം സ്വദേശികളായ ഇവർ വാടക വീട്ടിലാണ്. ഇപ്പോൾ അതുലിന് രോഗം വീണ്ടും മൂർച്ഛിക്കുകയും ഒരു വശം തളർന്നുപോകുന്ന അവസ്ഥയിലുമെത്തി. എന്നാൽ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യലിറ്റിയിലെ ചികിത്സയിൽ ഇപ്പോൾ അതുലിന് പതിയെ നടക്കാൻ കഴിയും. കൂലിപ്പണിക്കാരനാണ് പിതാവ്. കടയ്ക്കാവൂർ കേരള ഗ്രാമീൺ ബാങ്കിൽ ഇവർക്ക് അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പർ:403451011064607. ഐ.എഫ്.സി :KLGB0040354. ഫോൺ:9497028047.