വിതുര:കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം നടത്തി.മലയടി ജംഗ്ഷനിൽ നടന്ന അനുസ്മരണസമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,തച്ചൻകോട്പുരുഷോത്തമൻനായർ,ഷൗക്കത്ത്,മുബാറക്ക്,സിദ്ധിഖ്,പട്ടാളംകുമാരൻ,എബ്രഹാം,ഗണേശൻ,സുദർശനൻ,റഹീം എന്നിവർ പങ്കെടുത്തു.കോൺഗ്രസ് തൊളിക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.മണ്ഡലംപ്രസിഡന്റ് ചായംസുധാകരൻ,റമീസ്ഹുസൈൻ,കബീർ,ഷാജഹാൻ,സന്തോഷ്,ബൈജു,ഇസ്മായിൽ,ഹുസൈൻ,അഖിൽ,വിൽസൺ എന്നിവർ പങ്കെടുത്തു.കോൺഗ്രസ് വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ഇന്ദിരാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനാചരണം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റുമാരായ ജി.ഡി.ഷിബുരാജ്,വിഷ്ണുആനപ്പാറ എന്നിവർ പങ്കെടുത്തു.