
സ്വകാര്യതയിലേക്ക് ആരാധകർ തള്ളിക്കയറുന്നതായി ബോളിവുഡ് നടി അനുഷ്ക ശർമ്മ.എല്ലാവരെയും പോലെയാണ് ഞങ്ങളും. ഞങ്ങൾക്കും സ്വകാര്യതയുണ്ട്. അനുഷ് കയുടെ വാക്കുകൾ. തന്റെ ഹോട്ടൽ മുറിയിൽ പ്രവേശിച്ച് വീഡിയോ പകർത്തിയ ആളിന് എതിരെഅടുത്തിടെ അനുഷ്കയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ് ലി രംഗത്തുവന്നിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ആരാധകർ വളരെ സന്തോഷവും ആവേശവും കൊള്ളുന്നത് എനിക്ക് മനസിലാകും. എന്നാൽ ഇവിടെയുള്ള ഇൗ വീഡിയോ ഭയാനകമാണ്. ഇത് സ്വകാര്യതയെക്കുറിച്ച് എനിക്ക് വളരെ പരിഭ്രാന്തി തോന്നിച്ചു. എന്റെ സ്വന്തം ഹോട്ടൽ മുറിയിൽ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കിൽ വ്യക്തിപരമായ ഇടം എവിടെനിന്ന് പ്രതീക്ഷിക്കുന്നു. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. വീഡിയോയ്ക്ക് താഴെ കോഹ്ലി കുറിച്ചു. വീഡിയോയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ട് അനുഷ്ക കുറിച്ചു.
ഇതിന് മുൻപും ആരാധകരുടെ ഇത്തരത്തിലുള്ള ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ഇരയാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും മോശമായ ഒന്നാണ്. ഇത് നിങ്ങളുടെ മുറിയിലാണ് നടന്നിരുന്നുതെങ്കിൽ എന്തായിരിക്കും അവസ്ഥ. അനുഷ്ക ചോദിച്ചു.പരസ്പരംപ്രണയിച്ചപ്പോഴും തങ്ങളുടെ ബന്ധത്തിന്റെ സ്വകാര്യത നിലനിറുത്താൻ ആഗ്രഹിച്ചിരുന്നവരാണ് അനുഷ്കയും കോഹ്ലിയും. മകൾ വാമികയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഇരുവരും മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.