varshikam

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിൽ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം യൂണിയൻ ഒാഫീസ് ഹാളിൽ നടന്ന യോഗത്തിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പത്മിനി.വി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന വനിതാ സംഘം അംഗം സൈരന്ധ്രിയെ കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി പൊന്നാട അണിയിച്ചു. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട്, ഷീബ പി.ആർ, കേന്ദ്ര വനിതാ സംഘം അംഗം ഗീതാമധു, യൂണിയൻ കൗൺസിലർ ബാലകൃഷ്ണൻ കഴക്കൂട്ടം, വിവിധ ശാഖാ യോഗം നേതാക്കളായ രാമദാസ് കഴക്കൂട്ടം, ടി.കെ. സുകുമാരൻ, രാജ്‌മോഹൻ കാട്ടായിക്കോണം, ജയ്‌മോഹൻ ലാൽ, ഷിബു, വിനോജ്, ശശിധരൻ, ബാബു ആനക്കോട്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.വി. ശ്രീകണ്ഠൻ, സെക്രട്ടറി അരുൺ എം.എൽ, അനീഷ്, പ്രശാന്തി.പി.എസ്, ഗീത .കെ.എസ് തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ശാഖാ യോഗങ്ങളിലും ഗുരുദേവ പഠന ക്ലാസുകൾ നടത്താനും യൂണിറ്റ് കമ്മിറ്റികൾ എത്രയും വേഗം വാർഷിക പൊതുയോഗങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.ഭാരവാഹികളായി പത്മിനി.വി. (പ്രസിഡന്റ്), പ്രശാന്തി.പി.എസ് (വൈസ് പ്രസിഡന്റ്), ഷീബ പി.ആർ ( സെക്രട്ടറി), ഗീത. കെ.എസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.