തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ഡി.സി.സി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡി.സി.സി പ്രസിഡന്റ് പാലോട് രവി നേതൃത്വം നൽകി.വർക്കല കഹാർ,ജി.സുബോധൻ, വിതുര ശശി, ചെമ്പഴന്തി അനിൽ, മുടവൻമുഗൾ രവി, കടകംപള്ളിഹരിദാസ്, ആർ. ഹരികുമാർ, ചെറുവയ്ക്കൽ പത്മകുമാർ, അഭിലാഷ് ആർ. നായർ, കൊഞ്ചിറവിള വിനോദ്, മുട്ടട അജിത്, ലേഖ എന്നിവർ പങ്കെടുത്തു. ബ്ലോക്ക്മണ്ഡലം തലത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ബൂത്തുകളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ഭാരത് ജോഡോ പ്രതിജ്ഞയെടുക്കുകയും ചെയ്തു.സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന് ഡി.സി.സിഓഫീസിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി