s

തിരുവനന്തപുരം: നാലാഞ്ചിറ ഭഗത്സിംഗ് നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.എസ്. കസ്തൂരിയുടെ അദ്ധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് റിസോഴ്സ് പേഴ്‌സൺ ഡോ. സുനിൽരാജ് മുഖ്യാതിഥിയായി. കോറം സെക്രട്ടറി അഡ്വ.സുധാകരകുറുപ്പ്, അസോസിയേഷൻ പ്രസിഡന്റ് രാജഗോപാലൻനായർ,മുൻ സെക്രട്ടറി എബ്രഹാം ഡാനിയൽ,മുൻ പ്രസിഡന്റ് അഡ്വ.രാമചന്ദ്രൻനായർ,മുൻ കൗൺസിലർ കൃഷ്ണൻകുട്ടിനായർ എന്നിവർ സംസാരിച്ചു.ജി.കൃഷ്ണൻകുട്ടിനായർ സ്വാഗതവും എൻ.ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.അങ്കണവാടി അദ്ധ്യാപിക വസന്തകുമാരി,ആശാവർക്കർ ജയകുമാരി എന്നിവരെ ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും സ്പോർട്സ് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫിയും വിതരണം ചെയ്തു. ഭാരവാഹികളായി അബ്രഹാം ഡാനിയേൽ ( പ്രസിഡന്റ് ),രാജഗോപാലൻനായർ (സെക്രട്ടറി ) വിനോദ്കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.