palod
ഇന്ദിരാ ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വ ദിനം നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാനം ചെയ്യുന്നു

നെടുമങ്ങാട്:നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ.എൻ.ബാജി,നെട്ടച്ചിറ ജയൻ,കല്ലയം സുകു,തേക്കട അനിൽകുമാർ,ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺ കുമാർ,വട്ടപ്പാറ ചന്ദ്രൻ,ടി.അർജുനൻ,ഹാഷിം റഷീദ്,സയ്യദ് അലി കയ്യപ്പാടി,നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.