
ബാലരാമപുരം: ബാലരാമപുരം ഹൈസ്കൂളിൽ നവീകരിച്ച കംമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ എം.സുരേഷ്കുമാർ നിർവഹിച്ചു.ബാലരാമപുരം റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ.ടി.എസ്,മുൻപ്രസിഡന്റ് തുളസീധരൻ നായർ,ഹെഡ്മാസ്റ്റർ എം.ആർ.സുനിൽകുമാർ,മാനേജർ ചന്ദ്രബാബു,അദ്ധ്യാപകർ,റോട്ടറി ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഒന്നര ലക്ഷം രൂപ ചെലവഴിച്ച് ബാലരാമപുരം റോട്ടറി ക്ലബാണ് ലാബ് നവീകരിച്ചത്.