
തിരുവനന്തപുരം : നേമം ശാന്തിവിള റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബസംഗമവും ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എം.ആർ.ഗോപൻ, ലളിതകലാ അക്കാഡമി മുൻ ചെയർമാൻ നേമം പുഷ്‌പരാജ്, കാരക്കമണ്ഡപം വിജയകുമാർ,ഫ്രാസ് ജനറൽ സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബി.സച്ചിദാനന്ദൻ (പ്രസിഡന്റ്) മണികണ്ഠൻ,സുധ (വൈസ് പ്രസിഡന്റുമാർ), അരുമാനൂർ സുശീലൻ (സെക്രട്ടറി), ശാന്തിവിള വിനോദ്, അനിൽ (ജോയിന്റ് സെക്രട്ടറിമാർ), വിജയചന്ദ്രൻ നായർ(ട്രഷറർ) എന്നീ പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.