കിളിമാനൂർ:കിളിമാനൂർ രാജാ രവിവർമ്മ ബോയിസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സകൂൾ ഹെഡ്മാസ്റ്റർ വേണു ജി.പോറ്റി പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് അനൂപ്.വി.നായർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ പുസ്തക തണൽ പ്രോജക്ട് ഉദ്‌ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌ൺ ഉഷാകുമാരി വയോഹിതം പ്രോജക്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബീനാറാണി,എൻ.എസ് എസ്.പ്രോഗ്രാം ഓഫീസർ ജി.ആർ.ജയശ്രീ,വോളന്റിയർ സെക്രട്ടറി ഫർഹാന എന്നിവർ സംസാരിച്ചു.