
മുടപുരം: ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ ജന്മ വാർഷികത്തോടനുബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്‌ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സുനിൽ.എ.എസ്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.അജികുമാർ,എസ്.കവിത ,എസ്.ജയ,ബിന്ദു ബാബു,ശ്രീലത,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജ്യോതിസ്,സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു ജയിംസ്,വി.ഇ.ഒ സീന തുടങ്ങിയവർ പങ്കെടുത്തു.