
വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മുതിർന്ന മുൻ ജനപ്രതിനിധികളുടെ സീനിയർ പഞ്ചായത്ത് സംഘടിപ്പിച്ചു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കീഴായിക്കോണം സോമൻ സ്വാഗതം പറഞ്ഞു.വയോജന പദ്ധതികളെക്കുറിച്ച് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വെഞ്ഞാറമൂട് സുധീർ സംസാരിച്ചു.മുൻ ജനപ്രതിനിധികളെ ആദരിച്ചു.തുടർന്ന് നടന്ന സീനിയർ പഞ്ചായത്ത് മീറ്റിംഗ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സുജിത്ത്.എസ്.കുറുപ്പ്,ലീലാ ശശിധരൻ അനിതാ മഹേശൻ എന്നിവർ നേതൃത്വം നൽകി.നെല്ലനാട് പഞ്ചായത്ത് അഭിമുഖീകരിക്കുന്ന വികസന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.