മുടപുരം:ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് കുന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഭാരത് ജോടോ പ്രതിജ്ഞയും നടത്തി.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം,മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്.സിദ്ദീഖ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നന്ദകുമാർ, നിസാർ,ഓവർസിസ് കോൺഗ്രസ് നേതാവ് നൗഷാദ്,മഹിളാ കോൺഗ്രസ് നേതാവ് ജയശ്രീ,കുമാർ,സജി,റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.