വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ 6 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന 15 വയസിനു മുകളിലുള്ള ഇടവ ഗ്രാമപഞ്ചായത്ത് നിവാസികൾ 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കും.പേര് രജിസ്റ്റർ ചെയ്യാൻ 9995366145, 9567086344 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.