
കല്ലമ്പലം : ബി.ജെ.പി ചെറുന്നിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. ചെറുന്നിയൂർ ജംഗ്ഷനിൽ നടന്ന ചടങ്ങ് സംസ്ഥാന സമിതി അംഗം ദാനശീലൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി രാജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ വിജി സ്വാഗതവും വൈസ് പ്രസിഡന്റ് ഷിജിനി നന്ദിയും പറഞ്ഞു. യുവ മോർച്ച പ്രസിഡന്റ് അജി കണ്ണൻ,വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, ജോയിന്റ് സെക്രട്ടറി ദിജിത്ത്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷീബ,ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ഹരിപ്രിയ,യൂത്ത് ഇൻചാർജ്മാർ,കർഷക മോർച്ച ജനറൽ സെക്രട്ടറി സദാനന്ദൻ,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.