
കല്ലമ്പലം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാമത് രക്തസാക്ഷിത്വ ദിനം ചെമ്മരുതി ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്മൃതിദിനമായി ആചരിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിവളർന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഇന്ദിരാ ഗാന്ധിയെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു. തച്ചോട് ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ വർക്കല കഹാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അഡ്വ.ബി.ആർ.എം.ഷഫീർ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എസ്.സഞ്ജയൻ അദ്ധ്യക്ഷനായി. പി.എം.ബഷീർ, ഡോ.അജയൻ പനയറ, പി.വിജയൻ,ജയലക്ഷ്മി, സുനിൽ ശ്രീധരൻ, പനയറ രാജു, ശശീന്ദ്രൻ, തുളസി, അഡ്വ.വിനോദ് വിദ്യാധരൻ, സുനിൽ സോമൻ, ഗീതാകുമാരി, പ്രശാന്ത്, പ്രദീപ് ശിവഗിരി തുടങ്ങിയവർ പങ്കെടുത്തു.