
മുടപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന ലഹരി വിമുക്ത കേരളം ക്യാമ്പെയിന്റെ സമാപന ദിവസവും കേരളപ്പിറവി ദിനവുമായ ഇന്നലെ പുരവൂർ ഗവ.എസ്.വി.യു.പി.സ്‌കൂളിൽ ലഹരി വിമുക്ത ക്യാമ്പെയിൻ സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ മെമ്പർ ആശ.സി അദ്ധ്യക്ഷയായ പരിപാടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർഎ.എസ്.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.സ്‌കൂളിനു സമീപമുള്ള ഇരട്ടക്കലിങ്ക്, പുരവൂർ,വിളയിൽ മൂല എന്നീ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ വിളംബര ജാഥ, തെരുവ് നാടകം,ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ഗാനം,ലഘുലേഖ വിതരണം എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് ബിന്ദു.കെ. ബി സ്വാഗതം പറഞ്ഞു.