a

തിരുവനന്തപുരം: കാമുകനെ കൊന്ന കേസിൽ അറസ്റ്റിലായതോടെ പൊലീസ് സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ ക്ലീനിംഗ് ലോഷൻ കുടിച്ച് ആത്മഹത്യയ്ക്കു ശമിച്ച ഗ്രീഷ്മ ആശുപത്രിവാസം തുടരുന്നു. മെഡിക്കൽ കോളേജിലെ നിരീക്ഷണവിഭാഗം ഐ.സിയുവിൽ കഴിയുന്ന പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും തലവേദനയും വയറിന് അസ്വസ്ഥതയും ഉള്ളതായി ഡോക്ടർമാരോട് പറഞ്ഞതിനാലാണ് ഡിസ്‌ചാർജ് വൈകുന്നത്.

നെയ്യാറ്റിൻകര മജിസ്ട്രേട്ട് ഇന്നലെ ആശുപത്രിയിലെത്തി ഗ്രീഷ്മയെ റിമാൻഡ് ചെയ്ത സാഹചര്യത്തിൽ ഡിസ്ചാർജായാലുടൻ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റേണ്ടിവരുമെന്നുപറഞ്ഞതിനാൽ തെളിവെടുപ്പിനായി വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിക്കും.