
കാട്ടാക്കട: ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ തീർത്ത മനുഷ്യച്ചങ്ങലയിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും പങ്കാളിയായി.ആര്യനാട് ടൗൺ മുതൽ പറണ്ടോട് വരെയുള്ള മനുഷ്യച്ചങ്ങല ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,വൈസ് പ്രസിഡന്റ് ഷീജ,ബ്ലോക്ക് പഞ്ചായത്ത് അംഗം പറണ്ടോട് ഷാജി,പഞ്ചായത്ത് സെക്രട്ടറി മേബിൾ ഷീല,അസിസ്റ്റന്റ് സെക്രട്ടറി ജോൺ.കെ.സ്റ്റീഫൻ,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകിയ മനുഷ്യച്ചങ്ങലയിൽ വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ,എൻ.എസ്.എസ്,സ്കൗട്ട്സ് വിദ്യാർത്ഥികൾ,പഞ്ചായത്ത് അംഗങ്ങൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ,കുടുംബശ്രീ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിചേർന്നു.
പൂവച്ചൽ പഞ്ചായത്തിൽ പേഴുമൂട് മുതൽ കാട്ടാക്കട ചൂണ്ടുപലക ജംഗ്ഷൻ വരെ മനുഷ്യച്ചങ്ങല തീർത്തു.പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ,ജി.സ്റ്റീഫൻ.എം.എൽ.എ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,പദ്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.ആർ ഉദയകുമാർ,എൻ.വിജയകുമാർ,പൂവച്ചൽ ഷാഹുൽ,ഉദയൻ,ഇസ്മായേൽ,പഞ്ചായത്ത് അംഗങ്ങൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ,സ്കൂൾ വിദ്യാർത്ഥികൾ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.