വർക്കല : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വിമുക്തിമിഷന്റെയും കേരള എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസക്കാലമായി നടന്നുവരുന്ന ലഹരി വിരുദ്ധ കാമ്പെയിനിന്റെ സമാപനത്തോടനുബന്ധിച്ച്, ശിവഗിരി ശ്രീനാരായണ കോളേജിൽ ലഹരി വിരുദ്ധ ശൃംഖലയും പ്രതിജ്ഞയും പ്രതീകാത്മക ലഹരി വസ്തുക്കളുടെ കത്തിക്കലും കുഴിച്ചുമൂടലും നടന്നു. കോളേജിലെ എൻ.എസ്.എസ്, എൻ.സി സി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഇൻചാർജും കേരള സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗവുമായ ഡോ.വിനോദ്.സി.സുഗതൻ ലഹരിവിരുദ്ധ സന്ദേശം നൽകി.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,വർക്കല റേഞ്ച് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എസ്.ഹരികുമാർ,ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.പ്രീതാകൃഷ്ണ,സെനറ്റ് മെമ്പർമാരായ ഡോ.എസ് സോജു, ഡോ.ബബിത.ജി.എസ്, ഓഫീസ് സൂപ്രണ്ട് പ്രശാന്ത്,ഡോ.സജേഷ് ശശിധരൻ,പി.കെ.സുമേഷ്, സുകന്യ തുടങ്ങിയവർ സംസാരിച്ചു. രേവതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഭിനവ് പ്രാർത്ഥനാഗീതം ആലപിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വീനസ്.സി.എൽ സ്വാഗതവും എൻ.സി.സി.ഓഫീസർ ഡോ. റിങ്കു ബാബു നന്ദിയും പറഞ്ഞു.