
വർക്കല: അയിരൂർ എം.ജി.എം സ്കൂളിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. സംഘഗാനം, സംഘനൃത്തം, നാടകം തുടങ്ങി കേരളത്തനിമയുളള നിരവധി പരിപാടികൾ അരങ്ങേറി. ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ഹരിദേവ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.പൂജ, അക്കാഡമിക് ഡയറക്ടർ പി.എസ്.വിജയകുമാർ എന്നിവർ സംസാരിച്ചു. മലയാളവിഭാഗം അദ്ധ്യക്ഷ അജിത.കെ സ്വാഗതവും ഡെപ്യൂട്ടി ഹെഡ്ഗേൾ അനുഷശേഖർ നന്ദിയും പറഞ്ഞു.